‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

#മൂവി ഡെസ്ക്
വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്
വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്

ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തിലൂടെ നീതിനിഷേധങ്ങളിലേക്ക് വിരൽചൂണ്ടുന്ന ചിത്രം, വേറിട്ട ആഖ്യാനശൈലിയും പരീക്ഷണാത്മക സമീപനവും കൊണ്ട് ശ്രദ്ധേയമാകുന്നു.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരീക്ഷണാത്മക സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഷെബി ചൗഘട്ട്. ‘ടൂറിസ്റ്റ് ഹോം’, ‘കാക്കിപ്പട’ എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ചലച്ചിത്ര സമീപനം അവതരിപ്പിച്ച സംവിധായകന്റെ പുതിയ ചിത്രമെന്ന നിലയിലും ‘വേറെ ഒരു കേസ്’ ശ്രദ്ധ നേടുന്നുണ്ട്.

ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ കൂടുതൽ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. സാമൂഹിക വിഷയത്തെ പരീക്ഷണാത്മകമായ ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഫെസ്റ്റിവൽ വേദികളിൽ കൂടുതൽ ശ്രദ്ധ നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Content Highlights: Directed by Shebi Chowghat and produced by Fuad Panangay, the socially relevant experimental Malayalam film Vere Oru Case has been officially selected for the prestigious Jharkhand National Film Festival.