കഥ പറയുന്നതിനേക്കാൾ പ്രയാസമാണ് സത്യം പറയുന്നത്, വെന്ത് തണിന്തത് കാട് ട്രെയിലർ

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിമ്പുവാണ് ചിത്രത്തിലെ നായകൻ. വിണ്ണൈ താണ്ടി വരുവായാ, അച്ചം യെൺപത് മടമൈയെടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
വിവിധ ഗെറ്റപ്പുകളിൽ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്ത് തണിന്തത് കാട്. രണ്ട് ഭാഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യഭാഗത്തിന്റെ ട്രെയിലറാണിപ്പോൾ വന്നിരിക്കുന്നത്. രണ്ടാം ഭാഗം വരുന്നുണ്ട് എന്ന സൂചനയും ട്രെയിലറിലുണ്ട്. മലയാളി താരങ്ങളായ നീരജ് മാധവ്, സിദ്ദിഖ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. രാധിക ശരത്കുമാറും താരനിരയിലുണ്ട്.
ജയമോഹന്റേതാണ് തിരക്കഥ. എ.ആർ റഹ്മാൻ സംഗീത സംവിധാനവും താമരൈ വരികൾ രചിക്കുകയും ചെയ്തിരിക്കുന്നു. സിദ്ധാർത്ഥ നൂനിയാണ് ക്യാമറ. വേൽസ് ഫിലിംസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 15-ന് തിയേറ്ററുകളിലെത്തും.
Content Highlights: Vendhu Thanindhathu Kaadu Official Trailer, Silambarasan TR, Gautham Vasudev Menon, A. R. Rahman