വൻ താര സാന്നിധ്യം, വർണാഭമായ ചടങ്ങിൽ വെള്ളേപ്പം ഓഡിയോ ലോഞ്ച്

ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച് നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തൃശ്ശൂരിൽ നടന്നു. ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, അനിൽ രാധാകൃഷ്ണ മേനോൻ, മാളവിക മേനോൻ എന്നിവർ ചേർന്നായിരുന്നു പ്രകാശനം.
ഷൈൻ ടോം ചാക്കോ റോമ നൂറിൻ ഷെരിഫ് അക്ഷയ് രാധാകൃഷ്ണൻ ശ്രീജിത്ത് രവി കൈലാഷ്,സോഹൻ സീനലാൽ,സാജിദ് യഹിയ, സുനിൽ പറവൂർ,ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
തൃശ്ശൂരിലെ സാംസ്കാരികതയും ഭക്ഷണ വൈവിധ്യവും മതസൗഹാർദവും ഹാസ്യത്തിന് അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം. തൃശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം .
പത്തേമാരി കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദേശീയ -സംസ്ഥാന അവാർഡ് ജേതാവ് ജ്യോതിഷ് ശങ്കർ ആണ് ചിത്രത്തിലെ ശ്രദ്ധേയമായ പള്ളിയുൾപ്പടെ കലാസംവിധാനം നിർവഹിച്ചത്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശസ്ത സംവിധായകനായ പ്രമോദ് പപ്പൻ ആണ്.
ജീവൻലാൽ ചിത്രത്തിന് തിരക്കഥ ഒരുക്കിയപ്പോൾ എസ് പി വെങ്കിടേഷ്, എറിക് ജോൺസൻ, ലീല എൽ ഗിരീഷ് കുട്ടൻ എന്നിവർ ചേർന്ന് ചിത്രത്തിലെ ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി വൈകാതെ പ്രഖ്യാപിക്കും .
Content Highlights: velleppam movie audio launch, Praveen Raj Pookkadan, Roma, Shine tom chacko, Noorin sherif