'വാഴേണം ദൈവമേ'; ഭാവന നായികയാകുന്ന റാണിയിലെ വീഡിയോ ഗാനം പുറത്ത്

​ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB
​ഗാനത്തിൽ നിന്നും | PHOTO: SCREEN GRAB

പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'റാണി'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക. 

'വാഴേണം വാഴേണം വാഴേണം ദൈവമേ' എന്ന ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മേന മേലത്താണ് ആലാപനവും സം​ഗീതവും. 

ഹണി റോസ്, മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അപ്പു ഭട്ടതിരി എഡിറ്റിങ്ങും സുപ്രീം സുന്ദർ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു.

ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.  

Content Highlights: vazhena dhaivame video song rani movie directed by shankar ramakrishnan