പുതിയ ചിത്രവുമായി വാഴ 2 സംവിധായകൻ, നിർമാണം ശ്രീ ഗോകുലം മൂവീസ്

#മൂവി ഡെസ്ക്
ഗോകുലം ​ഗോപാലനൊപ്പം സംവിധായകൻ സവിൻ സാ | ഫോട്ടോ: അറേഞ്ച്ഡ്
ഗോകുലം ​ഗോപാലനൊപ്പം സംവിധായകൻ സവിൻ സാ | ഫോട്ടോ: അറേഞ്ച്ഡ്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രം അണിയറയിൽ. ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകനായ സവിൻ സാ ആണ്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടും എന്നാണ് സൂചന.

ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Content Highlights: Young director Savin SA, who made a successful debut with the blockbuster Vazha 2, is set to direct a new film produced by Gokulam Gopalan under the prestigious Sree Gokulam Movies banner.