ഇനി പുസ്തകം വഴി സ്വർണം കടത്തിയെന്ന് പറയുമോ?; രാഷ്ട്രീയത്തിലെ ചതുരംഗക്കളിക്കൊരുങ്ങി 'വരാൽ'

അനൂപ് മേനോന്റെ തിരക്കഥയിൽ കണ്ണൻ സംവിധാനം ചെയ്യുന്ന വരാലിന്റെ പുതിയ ടീസർ ഇറങ്ങി. രാഷ്ട്രീയത്തിനൊപ്പം ത്രില്ലറിന്റേതായ പാതയിലും സഞ്ചരിക്കുന്ന ചിത്രമാണ് വരാൽ എന്ന സൂചനയാണ് ടീസർ നൽകുന്നത്. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന ചിത്രമാണ് വരാൽ.
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം അനൂപ് മേനോൻ ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.
സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. രവി ചന്ദ്രനാണ് ഛായാഗ്രഹണം. ദീപ സെബാസ്റ്റ്യനും കെ.ആർ പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
പ്രോജക്ട് കോ-ഓർഡിനേറ്റർ: അജിത് പെരുമ്പിള്ളി, എഡിറ്റർ: അയൂബ് ഖാൻ, വരികൾ: അനൂപ് മേനോൻ, ചീഫ് അസി. സംവിധായകൻ: കെ ജെ വിനയൻ, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുനൻ, ആക്ഷൻ: മാഫിയ ശശി - റൺ രവി, വി.എഫ്.എക്സ്: ജോർജ്ജ് ജോ അജിത്ത്, പിആർഒ: പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്, ഡിസൈൻ: ആന്റണി സ്റ്റീഫൻ.
Content Highlights: varaal new teaser, anoop menon, prakash raj, sunny wayne, kannan movie