പൃഥ്വിരാജിന്റെ ശബ്ദത്തിൽ ടീസർ, പൊളിറ്റിക്കൽ ത്രില്ലറായി വരാൽ വരുന്നു

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാലിന്റെ ടീസർ പുറത്തുവിട്ടു. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും വരാൽ എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തത്.
പൃഥ്വിരാജിന്റെ ശബ്ദത്തിലാണ് ടീസർ ആരംഭിക്കുന്നത്. കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. ടൈം ആഡ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ഇതൊരു വേറിട്ട ചിത്രമായിരിക്കുമെന്ന് സംവിധായൻ കണ്ണൻ പറഞ്ഞിരുന്നു. ചിത്രം ഒക്ടോബർ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് സംഗീത സംവിധാനം. ഛായാഗ്രഹണം നിർവഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്റ്റ്യനും കെ.ആർ പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
പ്രോജക്ട് കോ-ഓർഡിനേറ്റർ: അജിത് പെരുമ്പിള്ളി, എഡിറ്റർ: അയൂബ് ഖാൻ, വരികൾ: അനൂപ് മേനോൻ, ചീഫ് അസി. സംവിധായകൻ: കെ ജെ വിനയൻ, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുനൻ, ആക്ഷൻ: മാഫിയ ശശി - റൺ രവി, വി.എഫ്.എക്സ്: ജോർജ്ജ് ജോ അജിത്ത്, പിആർഒ: പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്, ഡിസൈൻ: ആന്റണി സ്റ്റീഫൻ.
Content Highlights: varaal movie release date announced, varaal movie teaser, anoop menon and kannan