സസ്പെൻസും തമാശയം സമാസമം, ത്രില്ലടിപ്പിക്കാൻ 'ട്രോജൻ

ട്രോജനിൽ കൃഷ്ണശങ്കർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ട്രോജനിൽ കൃഷ്ണശങ്കർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദും ഷീജോ കുര്യനും ചേർന്ന് നിർമ്മിച്ച് ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും  നിർവ്വഹിക്കുന്ന  'ട്രോജന്റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. നാല് സുഹൃത്തുക്കളും അവരുടെ ഇടയിൽ നടക്കുന്ന രസകരമായ കുറച്ച് സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഹ്യൂമറും സസ്‌പെൻസും ഒന്നിച്ചാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. 

കൃഷ്ണശങ്കർ, ശബരീഷ് വർമ, ജൂഡ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമാതാക്കളിൽ ഒരാളായ ഷീജോ കുര്യൻ, ദേവൻ, നോബി, ഷീലു എബ്രഹാം, ആതിര മാധവ്, ആൻ പോൾ, ബാലാജി ശർമ, മനോജ് ഗിന്നസ്, കെ ടി എസ് പടന്നയിൽ, ജയിംസ് പാറക്കൽ എന്നിവരാണ് മറ്റഭിനേതാക്കൾ.

ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ഷനും മഹേഷ്‌ മാധവ് ആണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സെജോ ജോൺ. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്നാണ് കേരളത്തിൽ സിനിമ പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രം മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്ത്, ലിറ്റിഷ് ടി തോമസ്. കളറിസ്റ്റ്: ശ്രീകുമാർ നായർ. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. എഡിറ്റിംഗ്: അഖിൽ. വസ്ത്രാലങ്കാരം: അരുൺ മനോഹർ. ഡിഐ: സിനിമ സലൂൺ. സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ. കലാ സംവിധാനം: സുഭാഷ് കരുൺ. മാർക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷൻസ്. പോസ്റ്റർ : ഹൈ ഹോപ്സ് ഡിസൈൻസ്. പി ആർ ഒ: പി.ശിവപ്രസാദ്.

Content Highlights: trojan malayalam movie trailer, sabareesh varma, krishna sankar