വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോയ്ക്ക് നേരേ ശക്തമായ വിമര്‍ശനം

-
-

പൊതുപരിപാടിക്കിടെ വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരേ ശക്തമായ വിമര്‍ശനം. ടൊവിനോയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒട്ടനവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍ വിദ്യാര്‍ഥികള്‍ കൂവുന്നത് സ്വാഭാവികമാണെന്നും അതിന് വേദിയില്‍ വിളിച്ചു വരുത്തി അപമാനിക്കേണ്ടതില്ല എന്നും അഭിപ്രായം ഉയരുന്നു. വിഷയത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും സജീവമാണ്‌. ടൊവിനോയെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. 

ടൊവിനോയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യു രംഗത്ത് വന്നിരുന്നു. മാനന്തവാടി മേരിമാത കോളേജില്‍ നടന്ന പൊതുപരിപാടിക്കിടയിലാണ് സംഭവം നടന്നത്. 

കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ കള്കടര്‍ക്കും സബ് കളക്ടര്‍ക്കുമൊപ്പമാണ് ടൊവിനോ വേദി പങ്കിട്ടത്. ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കേ ഒരു വിദ്യാര്‍ഥി സദസ്സില്‍ നിന്നും കൂവി. ശ്രദ്ധയില്‍പ്പെട്ട ടൊവിനോ വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തുകയും മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം വിദ്യാര്‍ഥി വിസമ്മതിച്ചുവെങ്കിലും ടൊവിനോ നിര്‍ബന്ധിച്ചപ്പോള്‍ മൈക്കിലൂടെ കൂവി. നാല് പ്രാവശ്യം ഉറക്കെ കൂവിയാണ് കുട്ടി സ്റ്റേജ് വിട്ടത്. 

Content Highlights: Criticism for against Tovino Thomas Calling Out Student Tells To Hoot From Stage, social media

Content Highlights: