അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ മുൻനിരയിൽ; തിമിംഗലവേട്ട റിലീസിനൊരുങ്ങുന്നു

VMR ഫിലിംസിന്റെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന തിമിംഗലവേട്ട റിലീസിനൊരുങ്ങുന്നു. സജിമോൻ ആണ് നിർമ്മിച്ചിരിക്കുന്നത്. അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രം.

മണിയൻ പിള്ള രാജു, രമേശ്‌ പിഷാരടി, കോട്ടയം രമേശ്‌, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രേമോദ് വെളിയനാട്, ദിനേശ് പണിക്കർ, ദിപു കരുണാകരൻ. പാതാൽ ലോക് എന്ന് എന്ന വെബ് സീരിയസ് ലൂടെ പ്രസിദ്ധനായ പ്രശാന്ത് തമാഗ് (ബൊളീവുഡ് ) ആദ്യമായ് അഭിനയിക്കുന്ന മലയാള ചിത്രം ആണ് തിമിംഗലവേട്ട.

ബാലാജി ശർമ. ബൈജു എഴുപുന്ന.പ്രസാദ് മുഹമ്മ എന്നിവരും ചിത്രത്തിൽ ഉണ്ട്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർച്ചിത്രങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ ചിത്രം നരേറ്റ് ചെയ്യുകയാണ്. തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിത്രം എന്തു കൊണ്ടും സമകാലിക പ്രസക്തമാണ്.

Content Highlights: VMR Films presents `Thimingalavetta`, a satirical political drama starring Anoop Menon, Byju Santhosh, and Kalabhavan Shajohn. Releasing soon!