സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെ ആഭരണ മോഷണം: വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മൂല്യമുള്ള വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയിലായി. മുംബൈയിലെ ഖര്‍ പോലീസാണ് പ്രതിയെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തത്. അര്‍പ്പിതയുടെ വീട്ടിലെ ജോലിക്കാരനായ സന്ദീപ് ഹെഗ്‌ഡേയാണ് പ്രതി.
കഴിഞ്ഞദിവസമാണ് അര്‍പ്പിതയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തുടര്‍ന്ന് അവര്‍ ഖര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തന്നെ പ്രതി പിടിയിലായി. അര്‍പ്പിതയുടെ വീട്ടില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്തുവന്നയാളാണ് പിടിയിലായ സന്ദീപ്. ഇയാള്‍ ഉള്‍പ്പെടെ 12 പേര്‍ കഴിഞ്ഞ നാലുമാസമായി അര്‍പ്പിതയുടെ വീട്ടില്‍ ജോലി നോക്കുന്നുണ്ട്.
മുംബൈ വിലെ പാര്‍ലേ ഈസ്റ്റിലെ അംബേവാഡി ചേരിയിലെ താമസക്കാരനാണ് ഇയാള്‍. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ മാനേയുടെ നേതൃത്വത്തില്‍ വിനോദ് ഗൗങ്കര്‍, ലക്ഷ്മണ്‍ കാക്‌ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നാണ് കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തത്. മോഷണത്തിന് ശേഷം സന്ദീപ് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 381 പ്രകാരമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.
നടന്‍ ആയുഷ് ശര്‍മയാണ് അര്‍പ്പിതയുടെ ഭര്‍ത്താവ്. ആയത്, ആഹില്‍ എന്നിവരാണ് മക്കള്‍.
Content Highlights: theft in salman khan's sister arpita's house accused under police custody, arpita khan news