പാപങ്ങള്‍ തുറന്നുപറഞ്ഞ് യാത്രക്കാര്‍, ബാക്കിയാര് പറയുമെന്ന ചോദ്യവുമായി അജ്ഞാതന്‍; ആകാംക്ഷയുണര്‍ത്തി 'ദി റൈഡ്' ട്രെയ്ലര്

തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാര്‍. പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവര്‍ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാല്‍ അതിലേറെ നിങ്ങള്‍ക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാള്‍ ചോദിക്കുന്നു. പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി 'ദി റൈഡി'ന്റെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രം വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്താനിരിക്കെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മിച്ച് റിതേഷ് മേനോന് സംവിധാനംചെയ്യുന്ന 'ദി റൈഡി'ല്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരും നിര്‍മാതാക്കളാണ്. ഇവര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും.
നേരത്തെ പുറത്തിറങ്ങിയ ടീസറിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. നിവിന്‍ പോളിയാണ് ട്രെയ്ലര് പുറത്തിറക്കിയത്. ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന കുറുക്കുവഴി ഒരുകൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന 'ദി റൈഡി'ല്‍ വിജേന്ദര്‍ സിങ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ. ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് സഹനിര്‍മാണം. കിഷ്കിന്ദാകാണ്ഡത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് ഇ.എസ്. ആണ് ചിത്രസംയോജനം.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍: ശശി ദുബൈ, ഛായാഗ്രഹണം: ബാബ തസാദുഖ് ഹുസൈന്. എക്സികുട്ടീവ് പ്രൊഡ്യൂസര്‍: വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍: ഒക്ടോബര്‍ സ്ക്കൈ പിക്ച്ചേഴ്സ്, കലാസംവിധാനം: കിഷോര്‍ കുമാര്‍, സംഗീതം: നിതീഷ് രാംഭദ്രന്‍, കോസ്റ്റ്യും: മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്: രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍: അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിങ്: ഡാന്‍ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ആക്ഷന്‍: ജാവേദ് കരീം, മേക്കപ്പ്: അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍: അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍: എ.കെ. ശിവന്, അഭിലാഷ് ശങ്കരനാരായണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍: റഫീഖ് ഖാന്, കാസ്റ്റിങ്: നിതിന്‍ സി.കെ. ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്: ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ്: ലോപസ് ജോര്‍ജ്, സ്റ്റില്‍സ്: അജിത് മേനോന്, വിഎഫ്എക്സ്: തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രൊമോ: മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍: ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍: ഹസ്തക്യാര, മാര്‍ക്കറ്റിങ് എജന്‍സി: മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ: സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: വര്‍ഗീസ് ആന്റണി, വിതരണം: ഫിയോക്ക്.
Content Highlights: "The Ride" Trailer Unveiled