ആറ് യാത്രികര്‍, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദി റൈഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു കാറിലിരിക്കുന്ന ആറ് യാത്രികര്‍. അവരുടെ ജീവിതം മാറ്റിമറിച്ച ഒരു യാത്ര. ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രം 'ദി റൈഡിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലെത്തും.
സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരും നിര്‍മ്മാതാക്കളാണ്. ഇവര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചത്.
ഒരു കാര്‍ യാത്രയില്‍ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് അപ്രതീക്ഷിതമായ അനുഭവങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ദി റൈഡില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ഒരു താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രി കൂടിയുണ്ട്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്ര യാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍- ശശി ദുബൈ, ഛായാഗ്രഹണം- ബാബ തസാദുഖ് ഹുസൈന്. കിഷ്കിന്ദകാണ്ഡത്തിലൂടെ ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. എക്സികുട്ടീവ് പ്രൊഡ്യൂസര്‍- വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍- ഒക്ടോബര്‍ സ്ക്കൈ പിക്ച്ചേഴ്സ്, കലാസംവിധാനം- കിഷോര്‍ കുമാര്‍, സംഗീതം- നിതീഷ് രാംഭദ്രന്‍, കോസ്റ്റ്യും- മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്- രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ്- ഡാന്‍ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, ആക്ഷന്‍- ജാവേദ് കരീം, മേക്കപ്പ്- അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍- അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍- എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- റഫീഖ് ഖാന്, കാസ്റ്റിംഗ്- നിതിന്‍ സി.കെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്- ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍- ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ്- ലോപസ് ജോര്‍ജ്, സ്റ്റില്‍സ്- അജിത് മേനോന്, വിഎഫ്എക്സ്- തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ-മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍- ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍- ഹസ്തക്യാര, മാര്‍ക്കറ്റിംഗ് എജന്‍സി- മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ- സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- വര്‍ഗീസ് ആന്റണി, വിതരണം- ഫിയോക്ക്.
Content Highlights: Discover `The Ride` first look! Six travelers, a life-changing journey, and unexpected twists await in this upcoming thriller.