ഞെട്ടലോടെ ഓർക്കുന്ന ആ ദിവസത്തിൻ്റെ ഓർമ; 'തങ്കമണി' നാളെ തിയേറ്ററുകളിൽ

ട്രെയിലറിൽ നിന്ന്
ട്രെയിലറിൽ നിന്ന്

ഒരു ബസ് തടയലും തുടർസംഭവങ്ങളുമൊക്കെയായി കേരളചരിത്രത്തിൽ ഏറെ ചർച്ചയായതാണ് 'തങ്കമണി' സംഭവം. ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവത്തെ പ്രമേയമാക്കി ഒരു സിനിമ തിയേറ്ററുകളിലെത്തുകയാണ്. ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായ 'തങ്കമണി' വ്യാഴാഴ്ച  തിയേറ്ററുകളിലെത്തുന്നു.  

മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണസംഭവമാണ് തങ്കമണിയിൽ നടന്നത്. പോലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുകിയ  സംഭവത്തെ ചലച്ചിത്രമാക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായത്. ചിത്രത്തിന് യു എ സെർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ദിലീപിൻറെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിലാണ് ദിലീപെത്തുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. ഉടൽ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സംവിധാനം.

'പെണ്ണിൻറെ പേരല്ല തങ്കമണി, വെന്ത നാടിൻറെ പേരല്ലോ തങ്കമണി...' എന്ന ടെെറ്റിൽ ഗാനവും സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ്ആഡ്സ്, മാർക്കറ്റിംങ് & ഡിസ്ട്രിബ്യൂഷൻ : ഡ്രീം ബിഗ് ഫിലിംസ്.

Content Highlights: thankamani release, ratheesh reghunandan film, dileep pranitha subhash, nitha pilla