മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജ ലക്ഷ്മി ശ്രീനാഥ് ഭാസിയുടെ നായിക

#മൂവി ഡെസ്ക്

ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം 'പ്രിയതമൻ' ചിത്രീകരണമാരംഭിക്കുന്നു. മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളാണ് തേജ ലക്ഷ്മി. ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം റിജീ പ്രഭാകരനാണ്. സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ആശുപത്രി പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണ് പോസ്റ്ററിൽ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ 'പ്രിയതമൻ' പറയുന്ന കഥയെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്.

Also Read: Aasha Review | ഇന്നേവരെ കാണാത്ത ഉർവശി, ഞെട്ടിച്ച് ജോജു ജോർജ്; ഡാർക്ക് ത്രില്ലർ 'ആശ'

പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സനു ഭാസ്‌കർ കഥ, ഹാരിസൺ സഹസംവിധാനം, സിയാൻ ശ്രീകാന്ത് എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്നു. സംഗീതം രമേഷ് നാരായണനും ബിജിബാലും ചേർന്ന് ഒരുക്കുന്നു. അർഫാൻ എസ്. കർമ കലാസംവിധാനവും ഹരി വെഞ്ഞാറമൂട് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. റഫീഖ് അഹമ്മദും മനു മഞ്ജിത്തും ഗാനരചന നിർവഹിക്കുന്നു. റോണി റാഫേൽ പശ്ചാത്തലസംഗീതം ഒരുക്കുന്നു. സുഭാഷ് എളമ്പാൽ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഇന്ദ്രജയൻ അസോസിയേറ്റ് ഡയറക്ടറുമാണ്. പട്ടണം ഷാ മേക്കപ്പ് ആർട്ടിസ്റ്റായും അരോമൽ ആർ കാസ്റ്റിങ് ഡയറക്ടറായും അക്ഷയ് പ്രകാശ് പി ആർ ഒയായും മാർക്കറ്റിംഗ് അഖിൽ വിഷ്ണു വിഎസും, പബ്ലിസിറ്റി ഡിസൈൻസ് മമിജോയും എന്നിവരും പ്രവർത്തിക്കുന്നു.

Also Read: ഇത് ഷമ്മിയുടെ അമ്മയോ? അസാധ്യ അഭിനയ മുഹൂർത്തങ്ങൾ, പ്രവചനാതീതമായ കഥാസന്ദർഭങ്ങൾ; തിയേറ്ററുകൾ കീഴടക്കി 'ആശ'

അതേസമയം, ഉർവശി നായികയായി എത്തിയ 'ആശ' മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളിൽ മുന്നേറുന്ന ഘട്ടത്തിലാണ് മകളായ തേജലക്ഷ്മിയുടെ പുതിയ ചിത്രമായ 'പ്രിയതമൻ' ചിത്രീകരണം ആരംഭിക്കുന്നത്. സഫർ സനൽ സംവിധാനം ചെയ്ത 'ആശ' സെപ്റ്റംബർ 11നാണ് ആഗോള റിലീസായി എത്തിയത്. ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights: Teja Lakshmi, daughter of Manoj K Jayan and Urvashi, is making her acting debut., She stars opposite Sreenath Bhasi in the upcoming Malayalam film 'Priyathaman'., The film is directed by Rije Prabhakaran and written by Krishna Poojappura., Title poster suggests a medical background setting, raising audience anticipation.