‘ജയിലർ 2’-ൽ ദിലീപായി സുരാജ് വെഞ്ഞാറമൂട്; അനിരുദ്ധിന്റെ ബിജിഎമ്മിൽ വമ്പൻ ക്യാരക്ടർ പ്രൊമോ

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രൊമോ പുറത്തിറങ്ങി. 'ദിലീപ്' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
35 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോയിൽ വേറിട്ട ലുക്കിലാണ് സുരാജ് വെഞ്ഞാറമൂട് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതത്തോടെയാണ് പ്രൊമോ വീഡിയോ.
'ടൈഗർ' മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനീകാന്ത് തിരിച്ചെത്തുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സ് ആണ്. മാസ് ആക്ഷൻ ചിത്രമായ ജയിലർ 2-ൽ രജനീകാന്തിന് പുറമേ രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. ഒക്ടോബർ 15-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Character promo of Suraj Venjaramoodu from Rajinikanth starrer 'Jailer 2' has been released. Suraj Venjaramoodu plays the role named 'Dileep' in the movie. The 35-second promo features a unique look with background music scored by Anirudh Ravichander. Directed by Nelson Dilipkumar and produced by Sun Pictures, the film stars Rajinikanth as Tiger Muthuvel Pandian. The mass action entertainer is scheduled for release on October 15.