നിയോ - നോയർ ത്രില്ലറുമായി സണ്ണി വെയ്നും ധ്യാനും; 'ത്രയം' ടീസർ പുറത്ത്

ത്രയം സിനിമയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് \ youtu.be/exN9s88TAqI
ത്രയം സിനിമയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് \ youtu.be/exN9s88TAqI

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'ത്രയ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ-നോയർ ജോണറില്‍ വരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്‌, നിരഞ്ജ് രാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ  വര്‍മ(തിരികെ ഫെയിം),  പ്രീതി, ശ്രീജിത്ത് രാവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവരാണ്  മറ്റ് താരങ്ങള്‍. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് ത്രയം.

ഒറ്റ ദിവസം നടക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ത്രയം എന്ന സിനിമ സംസാരിക്കുന്നത്. ജിജു സണ്ണിയാണ് ക്യാമറ. സംഗീതസംവിധാനം അരുണ്‍ മുരളീധരന്‍. സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എഡിറ്റിംഗ് രതീഷ് രാജ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഡോൺ മാക്സ് ആണ് ടീസറും ട്രൈലെര്‍ കട്ടും നിര്‍വഹിച്ചിരിക്കുന്നത്. വാർത്താപ്രചരണം: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

Content Highlights: sunny wayne, dhyan sreenivasan, thrayam teaser