സംഗീതപരിപാടിക്കിടെ സുനീധി ചൗഹാന് കുപ്പിയേറ്, കാണികളെ അദ്ഭുതപ്പെടുത്തി ഗായികയുടെ പ്രതികരണം

സുനീധി ചൗഹാൻ | ഫോട്ടോ: എ.എഫ്.പി, പി.ടി.ഐ
സുനീധി ചൗഹാൻ | ഫോട്ടോ: എ.എഫ്.പി, പി.ടി.ഐ

​ഗായകർ സ്റ്റേജിൽ ​ഗാനം ആലപിച്ചുകൊണ്ടിരിക്കേ കാണികളിൽനിന്ന് മോശം പെരുമാറ്റമുണ്ടാവുന്നത് പുതിയ കാര്യമല്ല. ഏറ്റവുമൊടുവിൽ അത്തരത്തിൽ ഒരനുഭവമുണ്ടായത് ​ഗായിക സുനീധി ചൗഹാനാണ്. ഡെറാഡൂണിൽ നടന്ന സം​ഗീതനിശയ്ക്കിടെ കാണികളിലൊരാൾ സുനീധിക്കുനേരെ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞതും അതിനോട് ​ഗായിക പ്രതികരിച്ചതും ശ്രദ്ധേയമായിരിക്കുകയാണ്.

വ്യത്യസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്പാദിച്ച ​ഗായികയാണ് സുനീധി ചൗഹാൻ. ഡെറാഡൂണിൽ സം​ഗീത പരിപാടി പുരോ​ഗമിക്കേ അവർക്കുനേരെ കാണികളിൽ ഒരാൾ പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു. ഏതൊരാളും നിയന്ത്രണംവിട്ടുപോകുന്ന ആ സന്ദർഭത്തെ അയത്നലളിതമായി കൈകാര്യംചെയ്യുകയായിരുന്നു സുനീധി. ​

ഗാനം അല്പനേരം നിർത്തിവെച്ച അവർ, "ബോട്ടിലുകൾ എറിയുന്നതിലൂടെ ഒരാൾക്ക് എന്ത് നേടാനാവും?  ഷോ കുറച്ചുസമയത്തേക്ക് തടസപ്പെടും. നിങ്ങൾക്ക് അതാണോ വേണ്ടത്” എന്ന് ചോദിച്ചു. അല്ല എന്നായിരുന്നു ലഭിച്ച മറുപടി. കാണികളിലൊരാളുടെ ഭാ​ഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് സുനീധി നൽകിയ മറുപടിക്ക് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. 

ഡെറാഡൂണിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ധൂം മചാലേ, ഷീലാ കാ ജവാനി, കാമിലി, ക്രേസി കിയാ രേ, ആജാ നച്ച്ലേ, ബീഡി, ഡെസി ​ഗേൾ തുടങ്ങി നിരവധി ​ഗാനങ്ങളാണ് സുനീധി ചൗഹാനെ സം​ഗീതാസ്വാദകരുടെ പ്രിയ ​ഗായികയാക്കിമാറ്റിയ ചില ​ഗാനങ്ങൾ.

Content Highlights: Sunidhi Chauhan gave it back to a fan who threw a plastic bottle at her during a concert