നായകനും നായികയുമായി മാത്യുവും ദേവികയും; 'സുഖമാണോ സുഖമാണ്' -ലെ ഗാനമെത്തി

#മൂവി ഡെസ്ക്
സുഖമാണോ സുഖമാണ് എന്ന ചിത്രത്തിന്റെ പോസ്റ്ററിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
സുഖമാണോ സുഖമാണ് എന്ന ചിത്രത്തിന്റെ പോസ്റ്ററിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

വാലന്റൈൻസ് ഡേ റിലീസായി ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്കെത്തുന്ന സുഖമാണ് സുഖമാണ് എന്ന ചിത്രത്തിലെ കാത്തിരുന്നു എന്ന ഗാനം റിലീസായി. നിപിൻ ബെസന്തിന്റെ സംഗീത സംവിധാനത്തിൽ ഈ ഗാനത്തിന്റെ ദേവാനന്ദ്, മറിയ മാർട്ടിൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് ആണ് ഗാനരചന. അരുൺലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമാണം. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ്. ലൂസിഫർ മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്.
 

ഡിഓപി : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിൻ ബെസെന്റ്, കോ പ്രൊഡ്യൂസർ: ഗരിമ വോഹ്ര, അസ്സോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി.കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ : ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഹൈൽ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകർ, കാസ്റ്റിങ് : കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ : മാക്ഗുഫിൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlights: Listen to `Kaathirunnu,` the new romantic song from the Malayalam movie `Sukhamano Sukhamanu,` starring Mathew & Devika. Released for Valentine`s Day!