'വാരാണസി' ടൈറ്റിൽ രാജമൗലിയുടെ കയ്യിൽ നിന്ന് തെറിക്കുമോ?; പേര് നേരത്തെ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്

സംവിധായകന് എസ്.എസ്. രാജമൗമൗലി ഒരുക്കുന്ന വാരാണസി എന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ വിവാദങ്ങളുടെ ഘോഷയാത്രയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനിടെ സംവിധായകനിൽ നിന്നുണ്ടായ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാഷ്ട്രീയ വാനരസേന പോലീസിൽ പരാതി നൽകിയിരുന്നു. തമാശരൂപേണയുള്ള പരാമര്‍ശത്തിന്റെ പേരില്‍ സംവിധായകനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ബഹിഷ്കരണാഹ്വാനവും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ ടൈറ്റിൽ അവകാശത്തെച്ചൊല്ലി തർക്കം ഉടലെടുത്തതായാണ് റിപ്പോർട്ടുകൾ. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം പുറത്തുവിട്ടത്. സിനിമയുടെ പേരിന്റെ നിയമപരമായ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് ഈ ആശയക്കുഴപ്പം. രാജമൗലിയുടെ ടീം ചിത്രത്തിന് 'Varanasi' എന്ന് പേര് നൽകിയെങ്കിലും ഈ പേരിന്റെ അവകാശം നിലവിൽ സി.എച്ച് സുബ്ബ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള രാമ ബ്രഹ്മ ഹനുമ ക്രിയേഷൻസിനാണെന്നാണ് റിപ്പോർട്ട്.
തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ രജിസ്ട്രേഷൻ രേഖകൾ പ്രകാരം 'Vaaranasi' എന്ന പേര് വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 മുതൽ ഈ പേര് അവരുടെ രാമ ബ്രഹ്മ ഹനുമ ക്രിയേഷൻസിന്റെ കൈവശമാണ്. 2025 ജൂൺ 24 മുതൽ 2026 ജൂലൈ 23 വരെ പേരിന്റെ രജിസ്ട്രേഷൻ ഇവർ പുതുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, രാജമൗലിയുടെ ചിത്രത്തിന്റെ പേരുമായി(Varanasi) താരതമ്യം ചെയ്യുമ്പോൾ സ്പെല്ലിങ്ങിൽ ചെറിയ വ്യത്യാസം(Vaaranasi) എന്ന പേരിനുണ്ട്. ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ഉയർന്നതായി റിപ്പോർട്ടുകളില്ല. ഇരുകക്ഷികളും തങ്ങളുടെ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ വിഷയത്തിൽ സിനിമാ സംഘനകൾ ഇടപെടാൻ സാധ്യതയുണ്ട്.
Content Highlights: SS Rajamouli`s highly anticipated film `Varanasi` faces title ownership controversy. Learn about the legal battle and potential implications.