'ഫോണ്‍ ഉപയോഗിക്കാതെ എട്ട് മണിക്കൂര്‍ ജോലി ചെയ്യും, എല്ലാവരും കണ്ട് പഠിക്കണം'; മഹേഷ് ബാബുവിനെ കുറിച്ച് രാജമൗലി

#Movie Desk
സംവിധായകൻ എസ്.എസ്. രാജമൗലി, മഹേഷ് ബാബു | ഫോട്ടോ: വി. രമേഷ് ‌/ മാതൃഭൂമി,  Facebook
സംവിധായകൻ എസ്.എസ്. രാജമൗലി, മഹേഷ് ബാബു | ഫോട്ടോ: വി. രമേഷ് ‌/ മാതൃഭൂമി, Facebook

സംവിധായകന്‍ എസ്.എസ്. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രം വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് കഴിഞ്ഞദിവസമാണ് ഹൈദരാബാദില്‍ നടന്നത്. ചിത്രത്തിലെ കരുത്തനായ പ്രതിനായകനായി മലയാളിതാരം പൃഥ്വിരാജാണ് എത്തുന്നത്. പ്രിയങ്കാ ചോപ്രയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാമോജി ഫിലിംസിറ്റിയില്‍ നടന്ന വമ്പന്‍ പരിപാടിയിലാണ് ചിത്രത്തിന്റെ പേരും ട്രെയിലറും പുറത്തുവിട്ടത്. ഇപ്പോഴിതാ മഹേഷ് ബാബുവിനെ കുറിച്ച് രാജമൗലി പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

Also Read: രാജമൗലി-മഹേഷ് ബാബു ചിത്രത്തിന്റെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ പുറത്ത്; 'വാരണാസി'യില്‍ ഒരുങ്ങുന്നത് ഐമാക്‌സ് ദൃശ്യവിസ്മയം | വീഡിയോ

മഹേഷ് ബാബുവിന്റെ സ്വഭാവത്തില്‍ എല്ലാവരും കണ്ടുപഠിക്കേണ്ടതായ ചില സവിശേഷതകളുണ്ടെന്ന് രാജമൗലി പറഞ്ഞു. ഷൂട്ടിങ്ങിനായി വരുമ്പോഴോ ഓഫീസില്‍ വരുമ്പോഴോ മഹേഷ് മൊബൈല്‍ ഫോണ്‍ കൈകൊണ്ട് തൊടാറില്ല. ഫോണ്‍ നോക്കാതെ എട്ടുമണിക്കൂര്‍ വരെ അദ്ദേഹം ജോലി ചെയ്യുമെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.

'മഹേഷ് ബാബുവിന്റെ സ്വഭാവത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമുക്കെല്ലാവര്‍ക്കും പകര്‍ത്താന്‍ കഴിയുന്ന ഒന്നാണ്. മഹേഷ് ബാബു ഓഫീസിലേക്കോ അല്ലെങ്കില്‍ ഷൂട്ടിങ്ങിനോ വരുമ്പോള്‍ അദ്ദേഹം മൊബൈല്‍ ഫോണ്‍ തൊട്ടുനോക്കാറ് പോലുമില്ല. എട്ട് മണിക്കൂര്‍ സമയം അദ്ദേഹം ജോലി ചെയ്യും. അതിനുശേഷം തിരിച്ചുപോകുമ്പോള്‍ മാത്രമാണ് അദ്ദേഹം ഫോണില്‍ നോക്കുക.' -ഇതാണ് രാജമൗലി പറഞ്ഞത്. വാരണാസിയുടെ ടൈറ്റില്‍ ലോഞ്ച് പരിപാടിയില്‍ സംസാരിക്കവെയാണ് രാജമൗലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തേ മഹേഷ് ബാബുവിനെ ശ്രീരാമന്റെ വേഷത്തില്‍ കണ്ടപ്പോള്‍ തനിക്ക് രോമാഞ്ചമുണ്ടായെന്നും രാജമൗലി പറഞ്ഞിരുന്നു. ആ വേഷത്തിലുള്ള അദ്ദേഹത്തിന്റെ ചിത്രം താന്‍ ഫോണില്‍ വാള്‍പേപ്പറാക്കി മാറ്റിയെന്നും പിന്നീട് ആരും കാണാതിരിക്കാന്‍ അത് നീക്കം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Doesn't touch mobile phone on set! Rajamouli praises Mahesh Babu's work habit; Highlights from Varanasi Title Announcement Event