'മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്': ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് ടീസർ ശ്രദ്ധേയമാകുന്നു

ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് ടീസറിൽ നിന്ന്
ശ്രീധന്യ കാറ്ററിംഗ് സർവ്വീസ് ടീസറിൽ നിന്ന്

ഒട്ടേറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് എന്നീ  ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി ഒരുക്കുന്ന 'ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്'  എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു.

'മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്' എന്ന തലക്കെട്ടോടെ സംവിധായകൻ ജിയോ ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവെച്ച ടീസർ ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ സംവിധായകൻ ജിയോ ബേബിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ജിയോ ബേബി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രം ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയിസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബേസിൽ സിജെ, മാത്യൂസ് പുളിക്കൽ എന്നിവരാണ് സംഗീത സംവിധാനം. 

കലാ സംവിധാനം -നോബിൻ കുര്യൻ. വസ്ത്രാലങ്കാരം -സ്വാതി വിജയൻ. ശബ്ദ രൂപകല്പന -ടോണി ബാബു, എംപിഎസ്ഇ. ഗാനരചന -സുഹൈൽ കോയ, അലീന. കളറിസ്റ്റ് -ലിജു പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ -ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ആരോമൽ രാജൻ, ലൈൻ പ്രൊഡ്യൂസർ -നിദിൻ രാജു. കോ ഡയറക്ടർ -അഖിൽ ആനന്ദൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -നിധിൻ പണിക്കർ, മാർട്ടിൻ എൻ ജോസഫ്. അസോസിയേറ്റ് ഡയറക്ടർ -ദീപക് ശിവൻ. സ്റ്റിൽസ് -അജയ് അ.ക്സ്. പരസ്യകല -നിയാണ്ടർ താൾ, വിനയ് വിൻസൻ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് -റോജിൻ കെ റോയ്.

Content Highlights: sreedhanya catering service malayalam movie teaser, geo baby