അട്ടഹാസം തുടരാൻ പുഷ്പ, മൂന്നാം ഭാഗം വരും; പോസ്റ്റുമായി റസൂൽ പൂക്കുട്ടി, പിന്നാലെ ഡിലീറ്റാക്കി

പുഷ്പ 2 പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ ആകാക്ഷയിലാക്കി പുതിയൊരു വാര്‍ത്ത, പുഷ്പ 3. ! അതെ പുഷ്പ 3യും അണിയറയില്‍ തയ്യാറായിക്കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ സിനിമാലോകത്ത് നിന്ന് പുറത്തുവരുകയാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് സൗണ്ട് എഞ്ചിനീയറായ റസൂല്‍ പൂക്കൂട്ടി പങ്കുവെച്ച പുഷ്പ 3യുടെ പോസ്റ്റര്‍, എന്നാല്‍ പോസ്റ്റര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഡിലീറ്റ് ആക്കുകയും ചെയ്തു.
പുഷ്പ 3 സൗണ്ട് മിക്‌സിങ് പൂര്‍ത്തിയായെന്നു വ്യക്തമാക്കിക്കൊണ്ട് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് റസൂല്‍ പൂക്കുട്ടി പുറത്തുവിട്ടത്. Pushpa 3: The Rampage എന്ന ടൈറ്റില്‍ വ്യക്തമായി ഫോട്ടോയില്‍ കാണാം. ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടുകളും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ അതിനോടകം പ്രചരിച്ചിരുന്നു. ആരാധകര്‍ അതേറ്റെടുക്കുകയും ചെയ്തു.
രണ്ടാം ഭാഗം പുറത്തിറങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വലിയൊരു സ്‌പോയിലര്‍ ആണ് റസൂല്‍ പൂക്കുട്ടി പുറത്തുവിട്ടതെന്നടക്കമുളള കമന്റുകളോടെയാണ് ചിത്രം പ്രചരിക്കുന്നത്.
നേരത്തെ വിജയ് ദേവരകൊണ്ട പങ്കുവെച്ച ഒരു കുറിപ്പും പുഷ്പ 3യുടെ സൂചനകള്‍ നല്‍കുന്നതായിരുന്നു. പുഷ്പസംവിധായകന്‍ സുകുമാറിനെ ജന്മദിനത്തില്‍ ആശംസിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് വിജയ് ദേവരകൊണ്ട പുഷ്പ 3യുടെ സൂചനകള്‍ നല്‍കിയത്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കാന്‍ വയ്യ, 2021-ദി റൈസ്, 2022-ദി റൂള്‍, 2023- ദി റാംപേജ് എന്നിങ്ങനെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ പോസ്റ്റ്.
ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2വിന്റെ റിലീസ്, ലോകമെമ്പാടുമുള്ള അല്ലു അര്‍ജുന്‍ ആരാധകര്‍ പുഷ്പയുടെ പുതിയ മാസ്സിനായി കാത്തിരിക്കുകയാണ്.
Content Highlights: Sound designer Resul Pookutty shared psuhpa 3 poster deletes later