മണിച്ചിത്രത്താഴ് റീമാസ്റ്റര്‍ ചെയ്ത് ഇറക്കണമെന്ന് ആഗ്രഹമുണ്ട് -എം.ആര്‍. രാജകൃഷ്ണന്‍

അനലോഗും ഡിജിറ്റലും തമ്മിലുള്ള വ്യത്യാസം പാലും പാല്‍പ്പൊടിയും പോലെയാണെന്ന് സൗണ്ട് ഡിസൈനര്‍ എം.ആര്‍ രാജകൃഷ്ണന്‍. പണ്ട് നമ്മള്‍ പാല്‍ കുടിച്ചുകൊണ്ടിരുന്നു, പാല്‍പ്പൊടി വന്നപ്പോള്‍ അത് ഓ.കെയായി. കുറേനാള്‍ കുടിക്കുമ്പോള്‍ പാല്‍പ്പൊടി പാലിനേക്കാള്‍ രുചിയുള്ളതായി തോന്നും. പക്ഷേ അല്ല. അനലോഗ് തന്നെയാണ് എന്നും രാജാവ്. നമ്മള്‍ എന്ത് കാണുന്നു, കേള്‍ക്കുന്നു എന്നതാണ് അനലോഗെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ റീമാസ്റ്റര്‍ ചെയ്ത് വലിയ പ്രതികരണം സൃഷ്ടിച്ച സ്ഫടികം എന്ന ചിത്രത്തിനായി ജോലി ചെയ്തതിനേക്കുറിച്ച് രാജകൃഷ്ണന്‍ മനസുതുറന്നു. സ്ഫടികത്തിന്റെ സൗണ്ട് നെഗറ്റീവ് തപ്പിയെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. വലിയ നോയിസ് ഇല്ലാത്ത ശബ്ദം എടുക്കാന്‍ പറ്റി. അതില്‍ നിന്ന് ഓരോ ഡയലോഗിനേയും വേര്‍തിരിക്കേണ്ട അവസ്ഥയുണ്ടായി. ഒരു സീനില്‍ പുതിയ പശ്ചാത്തലസംഗീതം ഉപയോഗിച്ചിരുന്നു. ഇതുപയോഗിച്ച് ടീസറും ഇറക്കി. പക്ഷേ പഴയത് ആണ് അതിന്റെ ഭംഗി എന്നുപറഞ്ഞ് നിരവധി കോളുകളാണ് വന്നത്. ആ സമയത്ത് പേടിച്ചുപോയി. ആളുകള്‍ ഇങ്ങനെയൊക്കെ നോട്ട് ചെയ്ത് വെയ്ക്കുമോ എന്നാണ് ഭദ്രന്‍ സാര്‍ ചോദിച്ചത്. പിന്നെ വീണ്ടുമിരുന്ന് മാറ്റി ചെയ്തുവെന്നും രാജകൃഷ്ണന്‍ പറഞ്ഞു.
'സ്ഫടികം റീറിലീസ് ഒരു കാല്‍വെപ്പാണ്. മലയാളത്തില്‍ മുമ്പിത് ആരും ചെയ്തിട്ടില്ല. ഇപ്പോള്‍ത്തന്നെ എനിക്ക് ഒരുപാട് വിളികള്‍ വരുന്നുണ്ട്. അതില്‍ എനിക്ക് ചെയ്താല്‍ കൊള്ളാമെന്നുള്ളത് മണിച്ചിത്രത്താഴ് ആണ്. അത് റീമാസ്റ്റര്‍ ചെയ്ത് വന്നാല്‍ നന്നായിരിക്കും എന്ന് വലിയ പ്രതീക്ഷയുണ്ട്. സ്ഫടികം ഉദാഹരണമാക്കിയെടുത്താല്‍ വേറൊരു വിപണി തുറന്നതുപോലെയാണ് തോന്നുന്നത്.'
'സ്ഫടികം ഒരു സീന്‍ കണ്ടിട്ട് ഞാന്‍ ഭദ്രന്‍ അങ്കിളിനോട് ചോദിക്കും ഇതെങ്ങനെയാണ് ചെയ്തതെന്ന്. അപ്പോള്‍ അദ്ദേഹം അതിന്റെ മുഴുവന്‍ കഥപറയും. ഒരു മണിക്കൂര്‍ ജോലി ഒരു മണിക്കൂര്‍ കഥ എന്ന രീതിയിലാണ് സ്ഫടികം തീര്‍ത്തത്. ഒരു ഇന്റര്‍വ്യൂ ചെയ്തപോലെയായിരുന്നു അത്.' രാജകൃഷ്ണന്‍ വ്യക്തമാക്കി.
Content Highlights: sound designer mr rajakrishnan about manichithrathazhu remastering, mr rajakrishnan interview