സൂര്യചിത്ര സിനിമാ ഡയറക്ടറി 12-ാംലക്കം പുറത്തിറങ്ങി

സൂര്യചിത്ര സിനിമാ ഡയറക്ടറിയുടെ 12-ാം ലക്കം പുറത്തിറങ്ങി. പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയാണ് ഡയറക്ടറിയുടെ എഡിറ്റർ. കഴിഞ്ഞ 25 വർഷത്തോളമായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചുവരുന്നുണ്ട് ഷാജി പട്ടിക്കര.
മലയാള സിനിമാരംഗത്തെ സൂപ്പർ താരങ്ങൾ മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെയുള്ളവരുടെ ഫോൺനമ്പറുകളാണ് ഡയറക്ടറിയിലുള്ളത്. ഒപ്പം കേരളത്തിലെ മുഴുവൻ തിയേറ്ററുകളുടേയും ചാനലുകളുടേയും റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ഗസ്റ്റ് ഹൗസുകൾ, റെസ്റ്റ് ഹൗസുകൾ എന്നിവയുടേയും ഫോൺനമ്പറുകൾ ഡയറക്ടറിയിൽ അടങ്ങിയിരിക്കുന്നു.
296 പേജുകളുള്ള പുസ്തകത്തിന് 400 രൂപയാണ് വില.
Content Highlights: sooryachithra cinema directory, production controller shaji pattikkara