സൂരി- മതിമാരൻ പുകഴേന്തി ചിത്രം 'മണ്ടാടി' സെപ്റ്റംബർ 4-ന് റിലീസിനെത്തും

#Movies desk
സൂരി, ചിത്രത്തിൻെറ പോസ്റ്റർ
സൂരി, ചിത്രത്തിൻെറ പോസ്റ്റർ

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി' ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന്. 'റോക്കി' എന്ന ചിത്രത്തിനു ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്.

തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലിൽ ആണ് പൂർത്തിയായത്.

100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്‌നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്. സെയിലിങ് ബോട്ട് മത്സരത്തിലെ, മത്സ്യബന്ധന പര്യവേഷണ സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി.

സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്‌മണ്യം എന്നിവരും അഭിനയിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്.

ബാനർ- ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവും- മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ- ജി. വി. പ്രകാശ് കുമാർ, നിർമ്മാതാവ്- എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വെട്രിമാരൻ, സഹനിർമ്മാതാവ്- വി. മണികണ്ഠൻ, ഛായാഗ്രാഹക- എസ്. ആർ. കതിർ, എഡിറ്റർ- പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ- ഡി.ആർ. കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർഃ പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൗണ്ട് ഡിസൈൻഃ പ്രതാപ്, വിഎഫ്എക്‌സ് ഹെഡ്- ആർ. ഹരിഹര സുതൻ, വരികൾ- പാ വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ-രചയിതാവ്- അമീർ ജമാൽ ഖാൻ, അഡീഷണൽ തിരക്കഥ- ആർ. മോഹനവാസന്തൻ, തിരൾ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ- ദിനേശ് മനോഹരൻ, നൃത്തസംവിധായകൻ- അസർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജി. മഹേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്ഃ എസ്.പി. ചൊക്കലിംഗം, സ്റ്റിൽസ്- ജി. ആനന്ദ് കുമാർ, ഡിഐ- ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ്- ശ്രീനാഥ്, ബി മേക്കപ്പ്- എൻ. ശക്തിവൽ, സ്‌പെഷ്യൽ മേക്കപ്പ്- റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- നാഗു, പബ്ലിസിറ്റി ഡിസൈൻ- എസ്‌തെറ്റിക് കുഞ്ഞമ്മ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Mandaadi global release confirmed for September 4, 2026., Directed by Mathimaran Pugazhendhi and produced by Elred Kumar., Action-drama film centered around coastal sailing boat sports., Features Soori in the lead with Mahima Nambiar and Suhas., Music composed by National Award winner G.V. Prakash Kumar.