അടുപ്പിച്ച് ഇറങ്ങിയ രണ്ട് ചിത്രങ്ങളും 100 കോടി; സൂപ്പർ താരപദവിയിലേക്ക് ശിവ കാർത്തികേയൻ

തുടർച്ചയായി രണ്ട് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച് റെക്കോർഡിട്ടിരിക്കുകയാണ് തമിഴ് താരം ശിവ കാർത്തികേയൻ. നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തി 12 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 100 കോടി കളക്ഷൻ നേടിയത്.
ശിവ കാർത്തികേയന്റെ കഴിഞ്ഞ ചിത്രമായ ഡോക്ടറും 100 കോടി നേടിയിരുന്നു. ഇതോടെ കോളിവുഡിലെ സൂപ്പർസ്റ്റാർ പട്ടം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ് താരം. അറ്റ്ലീയുടെ ശിഷ്യനായ സിബി ചക്രവർത്തി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡോൺ. ഇതോടെ സംവിധാനം ചെയ്ത ആദ്യചിത്രം തന്നെ 100 കോടിയിലെത്തിച്ച സംവിധായകൻ എന്ന നേട്ടവും സിബി സ്വന്തമാക്കി.
ആക്ഷനും കോമഡിയും സെന്റിമെൻസും ചേർന്ന ഡോണിൽ ചക്രവർത്തി എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയന്‍ അവതരിപ്പിച്ചത്. പ്രിയങ്ക മോഹനാണ് നായിക. ഡോക്ടറിലും ശിവ കാർത്തികേയന്റെ നായികയായത് പ്രിയങ്കയായിരുന്നു. എസ്.ജെ. സൂര്യ, ബാല ശരവണൻ, സമുദ്രക്കനി, സൂരി, രാധാരവി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രിയങ്കാ മോഹനാണു ചിത്രത്തിൽ നായിക. ശിവാങ്കി കൃഷ്ണകുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനങ്ങളും വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച് ചിത്രം കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. പിആർഓ പ്രതീഷ് ശേഖർ.
Content Highlights: Siva Karthikeyan, Don Tamil Movie Collection, Don Tamil Movie in 100 Crore Club