ഞെട്ടിച്ച രൂപമാറ്റം; ചിമ്പുവിന്റെ പുതിയ മെയ്ക്കോവർ ഏറ്റെടുത്ത് ആരാധകർ

കിടിലൻ മേക്കോവർ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് നടൻ ചിമ്പു. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'വെന്ത് തനിന്തത് കാട്' എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റ നന്നേ മെലിഞ്ഞുള്ള ഈ ഗെറ്റപ്പ്. താരത്തിന്റെ കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനും കയ്യടിക്കുകയാണ് ആരാധകർ.
വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു-ഗൗതം മേനോൻ-എ.ആർ റഹ്മാൻ കോമ്പോ ഒരുമിക്കുന്ന പുതിയ ചിത്രമാണ് 'വെന്ത് തനിന്തത് കാട്'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.
തിരുച്ചെന്തൂരിലാകും ചിത്രീകരണം. വേൽസ് ഫിലിം ഇന്റർനാഷണൽ ആണ് നിർമാണം. താമരൈയാണ് ഗാനരചന.
നേരത്തെ 'നദികളിലെയ് നീരാടും സൂരിയൻ എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന പേര്.
ചിലമ്പരശനെ നായകനാക്കി 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോൻറെയും സിമ്പുവിന്റെയും കരിയറിലെ വിജയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ്.
പിന്നീട് 2016 ൽ 'അച്ചം യെൻപത് മദമയെടാ' എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.
ഈ ലോക്ഡൗൺ കാലത്ത് 'വിണ്ണൈതാണ്ടി വരുവായ' ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ 'കാർത്തിക് ഡയൽ സെയ്താ യേൻ' എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
content highlights : Simbu makeover transformation for Gautham Menon A R Rahman Movie Vendhu Thaninthathu Kaadu
Content Highlights: