സിദ്ധാർഥ് ഭരതനും സൗബിനും ഒന്നിക്കുന്നു, ജിന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൗബിൻ സാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
കലി എന്ന ചിത്രത്തിന്റെ കഥാകൃത്ത് രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ കഥ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്നു.
നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ഹലാൽ ലവ് സ്റ്റോറി, ജാക്ക് ആൻ ജിൽ എന്നിവയാണ് സൗബിന്റെ പുതിയ ചിത്രങ്ങൾ. ജൂതൻ, കള്ളൻ എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്.
Thank you Machane ♥️♥️♥️ https://www.facebook.com/261496793952806/posts/2638892692879859/
Posted by Soubin Shahir on Sunday, 2 August 2020
Content Highlights : Sidharth Bharathan Soubin Shahir Movie Djinn First Look Poster
Content Highlights: