രണ്ട് ഗെറ്റപ്പിൽ നാനി, ഒപ്പം സായ് പല്ലവിയും മഡോണയും കൃതിയും; 'ശ്യാം സിംഗ റോയ്' ട്രെയ്ലർ

നാനി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം ശ്യാം സിംഗ റോയുടെ ട്രെയ്ലർ പുറത്തിറങ്ങി. സായ് പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായെത്തുന്ന ചിത്രം ഡിസംബർ 24നാണ് പ്രദർശനത്തിനെത്തുന്നത്.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിഹാരിക എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളിയാണ് നിര്‍മിക്കുന്നത്.
നാനി രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയാണ് ചിത്രം.
സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.പശ്ചാത്തല സംഗീതം- മിക്കി ജെ മേയർ, എഡിറ്റർ-നവീൻ നൂലി. ക്രുതി മഹേഷും യാഷ് മാസ്റ്ററും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീല സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസിനെത്തും.
പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് വെങ്കിട രത്നം, ആക്ഷൻ-രവിവർമ, കൊറിയോഗ്രഫി-ക്രുതി മഹേഷ്, യഷ്
Content Highlights :
Content Highlights: