കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ ഒഴിവാക്കിയപ്പോള്‍ മനസ്സിലായില്ലേ; ദുല്‍ഖറിനോട് ഷൈന്‍

ഷൈന്‍ ടോം ചാക്കോ, ദുല്‍ഖര്‍ സല്‍മാന്‍
ഷൈന്‍ ടോം ചാക്കോ, ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ നായകനായ കുറുപ്പ് എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഷൈന്‍ ടോം ചോക്കോ. പുതിയ ചിത്രമായ അടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള കുറിപ്പിലാണ് നടന്റെ പ്രതികരണം.

കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറിപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോട് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.

ഷൈന്‍ ടോം ചോക്കോയുടെ കുറിപ്പ്

എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ സിനിമ ചെയ്തത്. ഈ ചിത്രം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. ധ്രുവന്റെയും അഹാനയുടെയും മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാണാം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുറുപ്പിലെ ഒരുകൂട്ടം പ്രതിഭകളെ മാറ്റി നിര്‍ത്തിയപ്പോഴുണ്ടായ വേദന താങ്കള്‍ക്ക് അറിയാമല്ലോ. എന്റെ സുഹൃത്തില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു- ഷൈന്‍ ടോം ചാക്കോ കുറിച്ചു. 

Content Highlights: Shine Tom Chacko, Kurup Film, Dulquer Salmaan, Kerala state award Controversy