രമേശ് നാരായണ് ഇല്ലാതെ പോയ വകതിരിവ് ജയരാജിനെങ്കിലും ഉണ്ടാവേണ്ടതായിരുന്നു -ഷീലു എബ്രഹാം

ഷീലു എബ്രഹാം, സംവിധായകൻ ജയരാജ് | ഫോട്ടോ: ആർക്കൈവ്സ്, അജിത് ശങ്കരൻ \ മാതൃഭൂമി
ഷീലു എബ്രഹാം, സംവിധായകൻ ജയരാജ് | ഫോട്ടോ: ആർക്കൈവ്സ്, അജിത് ശങ്കരൻ \ മാതൃഭൂമി

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെ വിമർശിച്ചും ആസിഫ് അലിയെ പിന്തുണച്ചും നടിയും നിർമാതാവുമായ ഷീലു എബ്രഹാം. ഭാഗ്യം ചെയ്ത  അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് ആസിഫിനേക്കുറിച്ച് തനിക്ക് തോന്നിയതെന്ന് ഷീലു ഫെയ്സ്ബുക്കിൽ കുറിച്ചു. എന്തുകാരണംകൊണ്ടായാലും രമേശ് നാരായണൻ ചെയ്തത് വളരെ മോശമായിപ്പോയെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ:

ഷീലു എബ്രഹാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്:

''അമ്മ മീറ്റിംഗിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്‌. മുംബൈ എയർപോർട്ടിൽ. അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. 

ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന  ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത്. എന്നോട് മാത്രമല്ല, എയർപോർട്ടിൽ ആരാധകരോടും, ബാക്കി ഉള്ള ഏല്ലാ പാസ്സഞ്ചേഴ്സിനോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു, കൊച്ചിയിൽ എത്തുന്നത് വരെ. ഭാഗ്യം ചെയ്ത  അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത്. ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു. 

ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും. രമേശ് നാരായൺ എന്ത് reason കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി.  ആസിഫ് അലി കൊടുത്ത അതേ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് present ചെയ്ത ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണ് ഇല്ലാതെ പോയ വകതിരിവ്  ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു.'' 

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു.

Content Highlights: sheelu abraham on ramesh narayanan and asif ali controversy