നീതിക്കായി കാക്കിപ്പട വീണ്ടും വരുന്നു; 'കാക്കിപ്പട 2' പ്രഖ്യാപിച്ചു

ചിത്രങ്ങളുടെ പോസ്റ്റർ
ചിത്രങ്ങളുടെ പോസ്റ്റർ

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'കാക്കിപ്പട'യുടെ രണ്ടാം ഭാ​ഗം വരുന്നു. ഷെബി ചൗഘട്ട് തന്നെയാണ് 'കാക്കിപ്പട 2'വിന്റെ  രചനയും സംവിധാനവും നിർവഹിക്കുന്നത്. സാമൂഹ്യപ്രശ്നങ്ങളിൽ ആഴ്ന്നിറങ്ങുന്ന ജനപ്രിയ പ്രമേയമാണ് രണ്ടാം വരവിലും കാക്കിപ്പട സമ്മാനിക്കുകയെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. 

2022 ഡിസംബറിലാണ് 'കാക്കിപ്പട' പുറത്തിറങ്ങിയത്. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമിച്ചത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം ജാസി ഗിഫ്റ്റായിരുന്നു.

നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാക്ഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടു. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്.

Content Highlights: shebi chowghat movie kakkippada second part announced