'മക്കള്‍ മയക്കുമരുന്നു ഉപയോഗിക്കില്ല, അവരെ നന്നായാണ് വളര്‍ത്തിയത്'

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനോ അല്ലെങ്കില്‍ ഷാരൂഖ് ഖാനോടുള്ള വൈരാഗ്യം തീര്‍ക്കനോ ആയിരിക്കും അറസ്റ്റ് ചെയ്തതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
കുട്ടികളെ വളര്‍ത്തുന്നതില്‍ സെലിബ്രിറ്റികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ശത്രുഘ്‌നന്‍ സിന്‍ഹ ഇങ്ങനെ പറഞ്ഞു.
വെല്ലുവിളി ആണെങ്കിലും അല്ലെങ്കിലും സ്വന്തം കുട്ടികളെ നേര്‍വഴിയില്‍ നയിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്. ഞാന്‍ ചെയ്യുന്നതേ ഞാന്‍ അവരെ പഠിപ്പിക്കാറുള്ളൂ. ഞാന്‍ പുകയില വിരുദ്ധ കാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ പുകയില, മയക്കുമരുന്നു തുടങ്ങിയവ ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ടേയിരിക്കും. എന്റെ മക്കളായ സൊണാക്ഷി, ലവ്, കുശ് എന്നിവരൊന്നും ഇതൊന്നും ഉപയോഗിക്കില്ല. അവരെ അത്ര നന്നായാണ് വളര്‍ത്തിയത്. എനിക്കവരെക്കുറിച്ച് അഭിമാനമുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല.
ഷാരൂഖ് ഖാന്റെ മകനാണെന്ന് കരുതി ആര്യനോട് ക്ഷമിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ അയാളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആര്‍ക്കും അധികാരവുമില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നീതി ലഭിക്കട്ടെ- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
Content Highlights: Shatrughan Sinha says Sonakshi Sinha, Luv-Kush don’t do drugs, aryan khan arrest
Content Highlights: