കിഷോർ കുമാറിന്റെ 'സിന്ദഗി ഏക് സഫർ' ഗാനത്തിന്റെ അകമ്പടിയോടെ ഷറഫുദ്ദീന്റെ 'ഫാമിലി ട്രിപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

#മൂവീസ് ഡെസ്ക്
ഫാമിലി ട്രിപ് പോസ്റ്റർ
ഫാമിലി ട്രിപ് പോസ്റ്റർ

ഷറഫുദ്ദീൻ നായകനായി എത്തുന്ന 'ഫാമിലി ട്രിപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ 'സിന്ദഗി ഏക് സഫർ ഹേ സുഹാന' എന്ന ക്ലാസിക് ഗാനത്തിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. പക്കാ ഫാമിലി എന്റർടെയ്‌നർ എന്ന ഫീലാണ് ചിത്രത്തിന്റെ പോസ്റ്റർ സമ്മാനിക്കുന്നത്.

ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്‌മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവർ ചിത്രത്തിന്റെ സഹനിർമാതാക്കളാണ്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നവരസ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പുറത്തുവിടും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസ്.

അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹർഷൻ ആണ്. ക്രിസ്റ്റി ജോബി ചിത്രത്തിന് സംഗീതം ഒരുക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ: ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, സംഘട്ടനം: ഫീനിക്‌സ് പ്രഭു, മേക്കപ്പ്: റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്‌സൺ ജോർജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഐബിൻ തോമസ്, ജിജോ കെ. ജോയ്, ആർ. രാജ്കുമാർ, അശോക് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പ്രൊഡക്ഷൻ കോർഡിനേറ്റർ: മദൻ ഷൺമുഖം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രോ വർഗീസ്, ക്രിയേറ്റീവ് ഡയറക്ടർ: അദീബ് റഹിമ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: രതീഷ് മാന്നാർ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, സിങ്ക് സൗണ്ട്: വിവേക് കെ.എം, വി.എഫ്.എക്‌സ്: പിക്ടോറിയൽ എഫ്.എക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, ഡിസൈൻ: യെല്ലോടൂത്ത്‌സ്.

Content Highlights: The first look poster of Sharafudheen's upcoming movie 'Family Trip' has been released. Sharafudheen shared the poster on social media accompanied by Kishore Kumar's classic song 'Zindagi Ek Safar Hai Suhana'. The film is directed by debutante Ramya Aravind and written jointly by Sharafu and Shamal Sulaiman. Produced under Stone Bench Studios, Sharafudheen Productions, and Redacted Studios, the movie is distributed by Navarasa Films. Technical crew includes cinematographer Amit Samson, editor Vivek Harshan, and music composer Christy Joby.