ഭാവനയും ഹണിറോസും ഇന്ദ്രൻസും, ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന 'റാണി'; ട്രെയിലർ പുറത്തിറക്കി മോഹൻലാൽ

പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന റാണിയുടെ ട്രെയിലർ പുറത്തിറക്കി. ഭാവന, ഹണി റോസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ നിയതി, അശ്വിൻ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് ചിത്രം. ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്വേഗജനകമായ കഥ പറയുന്ന ചിത്രമാണ് റാണിയെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തി.
ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ ഇതിനകം തന്നെ വലിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിൽ വ്യത്യസ്ത തലങ്ങളിൽ തൻ്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുള്ള ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന രണ്ടാമതു ചിത്രമാണ് റാണി. ആദ്യ ചിത്രമായ പതിനെട്ടാം പടി കൗമാരപ്രായക്കാരേയും, വിദ്യാഭ്യാസ രംഗത്തെ ഏറ്റക്കുറച്ചിലിനേയും വിശകലനം ചെയ്ത ചിത്രമായിരുന്നുവെങ്കിൽ റാണി പ്രതികാരത്തിൻ്റെ പുതിയ ഭാഷ്യം നൽകുന്ന ചിത്രമാണ്. കേരള രാഷ്ട്രീയത്തിലെ അതികായൻ എം.എൽ.എ.ധർമ്മരാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രയിലർ നൽകുന്ന സൂചന.
നടൻ മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. സെപ്റ്റംബർ 21-ന് 'റാണി ' തിയേറ്ററുകളിൽ എത്തും. ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മാജിക്ക് ടൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രാഹകന്‍ : വിനായക് ഗോപാൽ, എഡിറ്റർ: അപ്പു ഭട്ടതിരി, സംഗീതം / വരികൾ: മേന മേലത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ,ഉണ്ണികൃഷ്ണൻ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്, പ്രൊഡക്‌ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്:രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ, ആക്‌ഷൻ സുപ്രീം സുന്ദർ. പി.ആർ.ഒ: വാഴൂർ ജോസ്, ജിനു അനിൽ കുമാർ
Content Highlights: shankar ramakrishnan movie rani mohanlal released trailer