പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ഷെയ്ൻ28’ പ്രഖ്യാപിച്ചു, നിർമാണം മാസ്സ് സ്റ്റുഡിയോസ്

മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗൻ പെരിയസാമിയാണ്. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെ കഥ കേട്ട ഉടനെ തന്നെ ഷെയ്ൻ നിഗം അഭിനയിക്കാനുള്ള സമ്മതം അറിയിക്കുകയും ഡേറ്റ് നൽകുകയും ചെയ്തുവെന്നതാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 'ഷെയ്ൻ28' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താത്കാലികമായ പേര്. പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്‌ലിയുടെ സംവിധാന സഹായിയായിരുന്നു ജഗൻ പെരിയസാമി.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. തമിഴ് സിനിമയിലേക്കുള്ള ഷെയ്‌നിന്റെ അരങ്ങേറ്റം വാലി മോഹൻദാസ് സംവിധാനം ചെയ്ത 'മദ്രാസ്‌കാരൻ' എന്ന ചിത്രത്തിലൂടെയായിരുന്നു. തമിഴ് സിനിമയിൽ തുടർന്നും മികച്ച കഥകൾ തേടുകയാണെന്ന് ഷെയ്ൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'മദ്രാസ്‌കാരന്' പിന്നാലെ മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായ 'ബൾട്ടി'യിലും ഷെയ്ൻ അഭിനയിച്ചു. കബഡി പശ്ചാത്തലമാക്കിയ സ്‌പോർട്‌സ് ആക്ഷൻ ചിത്രമായിരുന്നു ഇത്. അതിനാൽ സ്‌പോർട്‌സ് പശ്ചാത്തലത്തിലുള്ള ഷെയ്‌നിന്റെ മറ്റൊരു ചിത്രമെന്ന പ്രത്യേകതയും 'ഷെയ്ൻ28'-ന് ഉണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും താരനിരയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും വൈകാതെ പുറത്തു വിടും.
നിർമാണം: മാസ്സ് സ്റ്റുഡിയോസ്, സംവിധാനം: ജഗൻ പെരിയസാമി, എഡിറ്റിങ്: റാമർ, ഛായാഗ്രഹണം: രസമതി, കലാസംവിധാനം: അയ്യപ്പൻ, പി.ആർ.ഒ: സതീഷ് (എസ്2 മീഡിയ), വസ്ത്രാലങ്കാരം: ലേഖ മോഹൻ, കളറിങ്: ഡി- സ്റ്റുഡിയോസ്/ രാജശേഖർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മോഹൻ ജി, വിഷ്വൽ എഫക്ട്‌സ്: ഹോഴ്‌സ്മാൻ വിഎഫ്എക്‌സ് ഇന്ത്യ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: മണിമാരൻ, വിക്രം, പശ്ചാത്തലസംഗീതം: ശ്രീനാഥ് വിജയ്, റാപ്പ് ആലാപനം: എം.സി. റൂഡ്, സൗണ്ട് ഡിസൈൻ: സി.ആർ. ഷാൻ, ഫൈനൽ മിക്‌സിങ്, മാസ്റ്ററിങ്: റഹ്‌മത്തുള്ള എ.എം, സംവിധാനസംഘം: നിർമൽകുമാർ പെരിയസാമി, ചന്ദ്രു നാഗരാജ്, ജയറാം ടി, ദിനേഷ് കുമാർ, മുരുകൻ എസ്, പ്രേംകുമാർ ജഗന്നാഥൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Malayalam actor Shane Nigam announced his new sports-based Tamil film tentatively titled 'Shane28'. The project will be directed by Jagan Periyasamy, an associate director of prominent filmmaker Atlee. Produced by Mass Studios, the film revolves around a cricket backdrop. This marks Shane Nigam's latest venture in Tamil cinema following 'Madraskaran' and 'Balty'. Key technicians include cinematographer Rasamathi, editor Ramar, and background score composer Srinath Vijay.