'24 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും ഒന്നിച്ച്', വൈറലായി മാധവൻ-ശാലിനി ചിത്രങ്ങൾ

സിനിമാ ആസ്വാദകരുടെ പ്രിയ താരങ്ങളാണ് ശാലിനിയും മാധവനും. ഇരുവരും ഒന്നിച്ച് അഭിനയിച്ച അലൈപായുതേ എന്ന ചിത്രം ഇവരെ പ്രിയജോഡികളാക്കി മാറ്റി. കാര്‍ത്തി, ശക്തി എന്ന കേന്ദ്ര കഥാപാത്രങ്ങളെയാണ് ഇരുവരും ഈ സിനിമയില്‍ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശാലിനിയും മാധവനും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശാലിനി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിച്ചിരിക്കുന്നത്
അലൈപായുതേയിലെ ഹിറ്റ് ഗാനമായ എന്‍ട്രെന്‍ന്റും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. ഇരുവരുടേയും ആരാധകര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിയും ശക്തിയും ഒന്നിച്ചുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
2000ത്തില്‍ റിലീസായ മണിരത്‌നം ചിത്രമാണ് അലൈപായുതെ. യുവ ഡോക്ടറായ ശക്തി, യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കാര്‍ത്തി എന്നിവരുടെ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. പി.സി ശ്രീറാമിന്റെ ഛായാഗ്രഹണവും എ.ആര്‍ റഹ്മാന്റെ സംഗീതവും കൊണ്ട് ചിത്രം സമ്പന്നമായിരുന്നു.
ഈയടുത്ത കാലത്താണ് ശാലിനി സാമൂഹികമാധ്യമങ്ങളില്‍ സജീവമാവുന്നത്. എവര്‍ഗ്രീന്‍ താരത്തിന്റെ എല്ലാ പോസ്റ്റുകളും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവും നടനുമായ അജിത്തിനോടൊപ്പമുള്ള വീഡിയോയും വൈറലായിരുന്നു
Content Highlights: Shalini and r madhavan photo viral