ചിലയിടങ്ങളിൽ നിന്ന് കിട്ടുന്നത് അവഗണന, ഇരുപതുവർഷംമുമ്പ് കണ്ട കേരളമല്ലിത് -ഷക്കീല

ഷക്കീല | ഫോട്ടോ: മധുരാജ് \ മാതൃഭൂമി
ഷക്കീല | ഫോട്ടോ: മധുരാജ് \ മാതൃഭൂമി

തൃശ്ശൂർ: ഇരുപതുവർഷംമുമ്പ് താൻ കണ്ട കേരളമല്ലിതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോടു നന്ദിയുണ്ടെന്നും ചലച്ചിത്രനടി ഷക്കീല. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച ‘സഹയാത്രിക’യുടെ 20-ാം വാർഷികാഘോഷപരിപാടിയായ ‘ഇടം’ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

എഴുത്തുകാരി രേഖാരാജ് അധ്യക്ഷയായി. റിയാസ് സലീം, ക്വീർ ആർട്ടിസ്റ്റ് സാക്ഷി, മുൻ എം.എൽ.എ. വി.ടി. ബൽറാം, എഴുത്തുകാരി വിജയരാജമല്ലിക, ഫൈസൽ ഫൈസു, ദീപാ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

സഹയാത്രികയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ സമാപനപരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ ഷക്കീല
നടി ദീപ്‌തി കല്യാണിക്കും സാക്ഷിക്കുമൊപ്പം നൃത്തത്തിന് ചുവടുവെച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്ട് സിനിമാ ട്രെയിലർ ലോഞ്ചിന് അനുമതി നിഷേധിച്ച വിഷയത്തിൽ ചോദ്യങ്ങളുയർന്നപ്പോൾ ചിലയിടങ്ങളിൽ തനിക്ക് അവഗണനയാണെന്നും ഇടംപോലുള്ള വേദികളിൽ കിട്ടുന്ന സ്വീകാര്യതയിൽ സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു. ഇരുപതുവർഷങ്ങൾക്കുശേഷമാണ് താൻ വേദിയിൽ ചുവടുവയ്ക്കുന്നതെന്നും ഷക്കീല പറഞ്ഞു.

Content Highlights: shakkeela in sahayathrika 20th anniversary, shakkeela speech, shakkeela danced in idam stage