ഷാജു ശ്രീധരിന്റെയും ചാന്ദിനിയുടെയും മകൾ സിനിമയിലേക്ക്

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നും, നന്ദന ഷാജു മാതാപിതാക്കളായ ചാന്ദ്നി ഷാജു ശ്രീധർ എന്നിവർക്കൊപ്പം| Photo: facebook.com|shaju.sreedhar.1
ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നും, നന്ദന ഷാജു മാതാപിതാക്കളായ ചാന്ദ്നി ഷാജു ശ്രീധർ എന്നിവർക്കൊപ്പം| Photo: facebook.com|shaju.sreedhar.1

ന‌ടൻ ഷാജു ശ്രീധറിന്റെയും നടി ചാന്ദിനിയുടെ മകള്‍ നന്ദന ഷാജു നായികയാവുന്ന  സ്റ്റാൻഡേർഡ്.10-ഇ, 1999 ബാച്ച് (Std.X-E 99 Batch) എന്ന ചിത്രത്തിന്റെ പൂജയും ന‌‌ടന്നു. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് ച‌ടങ്ങ് നട‌ന്നത്. നടൻ ദിലീപാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രമാണിത്. 

മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗ്ഗീസ്, സലീംകുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവീസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കരുവിള, ഗീതി സംഗീത എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം മധേഷ് നിര്‍വഹിക്കുന്നു.

രഞ്ജിത്ത് ചിറ്റാഡേ എഴുതിയ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. കോ പ്രൊഡ്യൂസര്‍-മധേഷ്,സെല്‍വ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, കല-കോയാസ്, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-അയ്യപ്പന്‍ ആര്‍ നാഥ്, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി, പരസ്യക്കല-മനു ഡാന്‍വിസി, എഡിറ്റര്‍-ഷാജു വി ഷാജി, അസോസിയേറ്റ് ഡയറക്ടര്‍-സിജോ ജോസഫ്, പ്രൊജക്റ്റ് കോ-ഓർഡിനേറ്റര്‍-രാജീവ് എസ്, സൗണ്ട്-രഞ്ജു രാജ് മാത്യു. നവംബര്‍ 26ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Shaju Sreedhar and Chandini's daughter Nandana Movie debut Std.X-E 99 Batch

Content Highlights: