പരിസ്ഥിതി ദിനത്തില്‍ ഷാജൂണ്‍ കാര്യാല്‍ ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ലോക പരിസ്ഥിതി ദിനത്തില്‍ മഹത്തായ സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. അനുവാദമില്ലാതെ അതിക്രമിച്ചു കടക്കുന്ന മനുഷ്യര്‍ക്കെതിരെ പ്രകൃതി തിരിയുമെന്ന സന്ദേശമാണ് ഈ കുഞ്ഞുവീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാപ് ആണ് നിര്‍മ്മാണം.
രജപുത്രന്‍, ഡ്രീംസ്, തച്ചില്ലേടത്ത് ചുണ്ടന്‍, വടക്കുംനാഥന്‍, ഗ്രീറ്റിംഗ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഷാജൂണ്‍ കാര്യാല്‍.
Content Highlights : shajoon kariyal director appears in a short video first clap world environment day
Content Highlights: