ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് | ചിത്രം: മാതൃഭൂമി
സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.

കഴിഞ്ഞ ദിവസമാണ് കേസിന്റെ വാദം പൂർത്തിയായത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി.

നവംബർ 27-ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്.

Content Highlights: sexual assault case director pt kunju muhammed get anticipatory bail