സീരിയൽ നടി പ്രിയ അന്തരിച്ചു

പ്രിയ | photo:facebook/kishor satya
പ്രിയ | photo:facebook/kishor satya

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും മരണ വിവരം പങ്കുവെച്ചുകൊണ്ട്  നടൻ കിഷോർ സത്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു. '

'മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയസ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐ.സി.യുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച  മനസ്സിൽ സങ്കട മഴയായി.എന്ത് പറഞ്ഞ്  അവരെ  അശ്വസിപ്പിക്കും....വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി....മനസ്  ചോദ്യങ്ങൾ  ആവർത്തിച്ചുകൊണ്ടേയിരുന്നു....ഉത്തരം  കിട്ടാത്ത ചോദ്യങ്ങൾ...

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി....35 വയസ്  മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ  മനസ് അനുവദിക്കുന്നില്ല...ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയേയും എങ്ങനെ കരകയറ്റും...
അറിയില്ല....
അവരുടെ  മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....', കിഷോർ സത്യ കുറിച്ചു.


 

Content Highlights: serial actress doctor priya passed away actor kishor satya shared emotional note