സത്യജിത് റേ ഫിലിം സൊസൈറ്റി പുരസ്‌കാരം ഷീലയ്ക്ക്

തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാരവും സാഹിത്യപുരസ്‌കാരവും ഗോൾഡൻ ആർക്ക് ഫിലിം പുരസ്‌കാരവും ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. സത്യജിത് റേ പുരസ്‌കാരം നടി ഷീലയ്ക്കും ഗുരുപൂജാ പുരസ്‌കാരം നടൻ രാഘവനും നൽകും. കവി പ്രഭാവർമയ്ക്കാണ് സാഹിത്യപുരസ്‌കാരം.
മികച്ച ചിത്രം- കൂത്താട്, രണ്ടാമത്തെ ചിത്രം- ഇതുവരെ, മൂന്നാമത്തെ ചിത്രം- ജൈവം. കലാമൂല്യമുള്ള ചിത്രം- ഭീമനർത്തകി, പരിസ്ഥിതി ചിത്രം- ആദച്ചായി, ട്രാൻസ്ജെൻഡർ ചിത്രം- നീതി, നടൻ- വിനോദ് കുമാർ കരിച്ചേരി, നടി- ശാലു മേനോൻ, സംവിധായകൻ- ഷമീർ ഭരതന്നൂർ, തിരക്കഥാകൃത്ത്- കൃഷ്ണാ പ്രിയദർശിനി, ഗാനരചന- കെ.ജയകുമാർ, സംഗീത സംവിധായക- സോണി സായി, സംഗീത സംവിധായകൻ- വാഴമുട്ടം ചന്ദ്രബാബു, ഗായകൻ-ഔസേപ്പച്ചൻ, ഗായിക-അപർണാ രാജീവ്, നവാഗത സംവിധായക- ചിന്മയി നായർ, പുതുമുഖ താരം- മാഹിൻ ബക്കർ, കുട്ടികളുടെ ചിത്രം- മോണോ ആക്ട്, സംവിധായകൻ-അജയ് ശിവറാം. ഡോക്യുമെന്ററി, ഷോർട്ട് ഫിലിം തുടങ്ങിയവയ്ക്കും പുരസ്‌കാരങ്ങളുണ്ട്.
Content Highlights: Satyajit ray film society awards, sheela, raghavan, malayalam cinema