'ദി ലെജന്‍ഡ്' ദേശീയ സിനിമയെന്ന് ശരവണന്‍ അരുള്‍

കൊച്ചി: അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യുന്ന 'ദി ലെജന്‍ഡ്' എന്ന സിനിമ ദേശീയ സിനിമയാണെന്ന് ചിത്രത്തിലെ നായകനും വ്യവസായിയുമായ ശരവണന്‍ അരുള്‍.
സിനിമയുടെ െപ്രാമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശരവണന്‍. വ്യാഴാഴ്ചയാണ് സിനിമ റിലീസ് ചെയ്യുന്നത്.
2019-ല്‍ ഷൂട്ടിങ് തുടങ്ങിയ സിനിമ കോവിഡ് പ്രതിസന്ധി മൂലം ഏറെ നീണ്ടുപോയിരുന്നു.
സിനിമയിലെ നായികയായ ഉര്‍വശി റൗട്ടേലയും ഗാനരംഗത്തില്‍ അതിഥി താരമായെത്തുന്ന ലക്ഷ്മി റായിയും ശരവണന്റെ കൂടെ കൊച്ചിയിലെത്തിയിരുന്നു. ജെഡി - ജെറി സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജാണ്.
തമിഴ്നാട്ടിലെ പ്രശസ്തമായ ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനായ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും.
Content Highlights: Saravanan Arul, The Legend Movie, urvashi rautela, Rai Lakshmi, at Kochi