ആശാ ശരത്തും ഇർഷാദും പ്രധാന വേഷങ്ങളിൽ; 'സറാഫസ്' സ്വിച്ച് ഓൺ നിർവഹിച്ച് മന്ത്രി വിഷ്ണുനാഥ്

#Movies Desk
പി.സി. വിഷ്ണുനാഥ് സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നു, സറാഫസ് പോസ്റ്റര്‍
പി.സി. വിഷ്ണുനാഥ് സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നു, സറാഫസ് പോസ്റ്റര്‍

ആശാ ശരത്ത്, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജ്മൽ ആർ. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സറാഫസ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ച് ഓണും തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്നു. സിനിമ- ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് സ്വിച്ച് ഓൺ നിർവ്വഹിച്ചു. നടൻ ജയൻ ചേർത്തല ആദ്യ ക്ലാപ്പടിച്ചു.

കായിക- യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മുൻ എം.പി. എ.എം. ആരിഫ്, മധുപാൽ, ബാലാജി ശർമ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകൻ, പ്രവാസി ഭാരത് സിനിമാസിന്റെ ബാനറിൽ കെ.പി. ബിജു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, പ്രവീണ, ജയൻ ചേർത്തല, ജിത്തു അഷ്‌റഫ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തൊടുപുഴ, കോട്ടയം, കുട്ടിക്കാനം എന്നിവിടങ്ങളിലായി ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.

ഛായാഗ്രഹണം: നൗഷാദ് ഷരീഫ്, എഡിറ്റിങ്: രതീഷ് രാജു, സംഗീതം: സ്റ്റിൽജു അർജുൻ, പശ്ചാത്തല സംഗീതം: സയ്യിദ് അബ്ബാസ്, പ്രൊജക്റ്റ് ഡിസൈനർ: അനുക്കുട്ടൻ ഏറ്റുമാനൂർ, ആർട്ട്: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്: ബബിഷ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ലൊക്കേഷൻ മാനേജർ: പ്രസന്നൻ കുട്ടിക്കാനം, അൻഷൽ കുളമാവ്, സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്, അനിൽ വന്ദന, ഡിസൈൻസ്: ക്രിയേറ്റീവ് മങ്കി, പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.

Content Highlights: Title launch and switch-on ceremony for the new Malayalam film 'Sarafas' held at Sreemoolam Club, Thiruvananthapuram. Minister for Cinema and Tourism P.C. Vishnunath performed the switch-on, while actor Jayan Cherthala clapped first. Film stars Asha Sharath and Irshad Ali in the lead roles, directed by Ajmal R. Jointly produced by Charangatt Ashokan and K.P. Biju under Charangatt Ashok Films and Pravasi Bharat Cinemas. Principal photography is scheduled to begin in October across Thodupuzha, Kottayam, and Kuttikkanam.