കുയിലല്ല, ബലാകയുമല്ല, ചാതകത്തിന് ഇത്ര മാധുര്യമുണ്ടാവില്ല; 32 വർഷങ്ങൾക്കിപ്പുറം ഋഷ്യശൃംഗൻ

-
-

മലയാളിക്ക് ഋഷ്യശൃംഗൻ എന്നാൽ വൈശാലിയിലെ ഋഷ്യശൃംഗനാണ്.. മലയാളിയല്ലാത്ത, എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട മുംബൈ സ്വദേശിയായ സഞ്ജയ് മിത്ര. ഇപ്പോഴിതാ വൈശാലിയിലെ പ്രശസ്തമായ സംഭാഷണം പുനഃരാവിഷ്കരിക്കുകയാണ് സഞ്ജയ്.

"കുയിലല്ല, ബലാകയുമല്ല... ചാതകത്തിന് ഇത്ര മാധുര്യമുണ്ടാവില്ല", എന്ന സംഭാഷണമാണ് ഹിന്ദി കലർന്ന മലയാളത്തിൽ സഞ്ജയ് അവതരിപ്പിക്കുന്നത്.

പ്രശസ്തമായ ഋഷ്യശൃംഗൻ രംഗം വീണ്ടും അഭിനയിച്ചു നോക്കുകയാണ്. 30 വർഷങ്ങൾക്കു ശേഷം ഞാൻ ആ കഥാപാത്രത്തോടു നീതി പുലർത്തിയോ?' എന്ന ചോദ്യത്തോടെയാണ് താരം വിഡിയോ പങ്കുവച്ചത്

Re-enacting the famous Rishyashringan scene. Have I done justice to it after 30 years ? #vaishali

Posted by Sanjay Mitra on Tuesday, 7 July 2020

1988 ആഗസ്റ്റ് 25 നാണ് എം.ടിയുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലി പുറത്തിറക്കിയത്. സഞ്ജയ് മിത്ര ഋഷ്യശൃംഗനായപ്പോൾ വൈശാലിയായി സുപർണ ആനന്ദായിരുന്നു. സിനിമയ്ക്ക് ശേഷം വെള്ളിത്തിരയിലെ വൈശാലിയും ഋഷ്യശൃംഗനും ജീവിതത്തിലും ഒന്നായി. എന്നാൽ പിന്നീട് ആ ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ ഇരുവരും വെവ്വേറെ കുടുംബ ജീവിതം തിരഞ്ഞെടുത്തു.

Content Highlights : Sanjay Mitra recreates Vaishali Movie Dialogues Suparna Anand

Content Highlights: