ഗുണ്ട ജയനല്ല, വെറും ജയൻ ; ഉപചാരപൂർവം ഗുണ്ട ജയൻ ട്രെയിലർ

സൈജു കുറുപ്പ് നായകനാവുന്ന ഉപചാരപൂർവം ഗുണ്ട ജയന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു വിവാഹവീട്ടിൽ നടക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ട്രെയിലറിലുള്ളത്. അരുൺ വൈഗ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് വർമയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിജു വിൽസൺ, ശബരീഷ് വർമ, സാബു, ജോണി ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ബിജിബാലാണ് സംഗീതസംവിധാനം. ഹരിനാരായണൻ വരികളെഴുതിയിരിക്കുന്നു. എൽദോ ഐസക് ക്യാമറയും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി.ആർ.ഓ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസും സെബാബ് ആനിക്കാടും ചേർന്നാണ് നിർമാണം. ഈ മാസം 25-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Upacharapoorvam Gunda Jayan movie trailer released