ദുൽഖർ, ടൊവിനോ, ഉണ്ണി മുകുന്ദൻ...; സൈജു കുറുപ്പിന്റെ 'മോഹിനിയാട്ട'ത്തെ പ്രശംസിച്ച് താരങ്ങൾ

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന സൈജു കുറുപ്പ് ചിത്രം 'മോഹിനിയാട്ട'ത്തെ പ്രശംസിച്ച് താരങ്ങൾ. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ് അടക്കമുളള താരങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ 'ഭരതനാട്യം 2: മോഹിനിയാട്ട'ത്തെ അഭിനന്ദിച്ച് എത്തിയത്. സൈജു കുറുപ്പിന്റെ പ്രകടനത്തെയും ടീമിനെ ഒന്നാകെയും താരങ്ങൾ അഭിനന്ദിച്ചു.
തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സിന്റേയും ബാനറിലാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തിയത്. കൃഷ്ണദാസ് മുരളിയാണ് സംവിധാനം. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. സൈജു കുറുപ്പിന്റെ 150-ാം ചിത്രമെന്ന പ്രത്യേകതയുമുണ്ടിതിന്.
രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്, ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: ഷെഫീഖ് വി.ബി, സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാർ, ശബ്ദമിശ്രണം: വിപിൻ നായർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ.എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് VFX സ്റ്റുഡിയോ, പിആർഒ: എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് ആൻഡ് കോൺടെന്റ് ഡിസൈൻ: പപ്പറ്റ് മീഡിയ.
Content Highlights: Saiju Kurup's 150th career milestone film. Critical acclaim from industry peers including Dulquer Salmaan and Tovino Thomas. Released on April 10, 2026, in theaters. Directed by Krishnadas Murali and produced by Thomas Thiruvalla Films