എസ്. ജാനകിയെ അവസാനമായി കാണാൻ ജനപ്രവാഹം, സംസ്കാരം വൈകിട്ട്; കൊച്ചുമകൾ മരണാനന്തര ചടങ്ങുകൾ നിർവഹിക്കും

മൈസൂരു: അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത് ആയിരങ്ങൾ. ഞായറാഴ്ച രാവിലെയോടെ പൊതുദർശനം ആരംഭിച്ചു. പ്രമുഖരും സാധാരണക്കാരുമായി ഒട്ടേറെപ്പേരാണ് മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. വൈകിട്ട് ഹാനിയഹുണ്ഡി ഫാം ഹൗസിലാണ് സംസ്കാരം.
കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയാണ് എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. സംഗീത സംവിധായകൻ ഹംസലേഖ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.
രാവിലെ എട്ടരയോടെയാണ് പൊതുദർശനം ആരംഭിച്ചത്. നാലരവരെ മഹാരാജാസ് ഗ്രൗണ്ടിൽ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. തുടർന്ന് ഹാനിയഹുണ്ഡി ഫാം ഹൗസിലേക്ക് മൃതദേഹം കൊണ്ടുപോകും. അഞ്ചു മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കുന്നത്. കൊച്ചുമകൾ അപ്സര മരണാനന്തര ചടങ്ങുകൾ നിർവഹിക്കും.
മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐ.സി.യുവിലേക്ക് മാറ്റി. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
Content Highlights: Thousands of people are gathering at the Mysuru Maharaja Grounds to pay their last respects to legendary singer S. Janaki. The public homage, which began at 8:30 AM on Sunday, will continue until 4:30 PM to allow fans and dignitaries to offer their condolences. Representing the Karnataka government, Minister Yathindra Siddaramaiah is leading the arrangements, with prominent figures like music director Hamsalekha in attendance. The final rites will take place at 5:00 PM at the Haniyahundi farmhouse, performed by her granddaughter Apsara, adhering to the late singer's personal wishes. S. Janaki passed away on Saturday night at Apollo Hospital in Mysuru, where she was admitted earlier that day following severe respiratory complications